Your Image Description Your Image Description

വയനാട്: വന്യമൃഗ ശല്യത്തിൽ വലഞ്ഞ് വയനാട്. പുൽപ്പള്ളിയിലിറങ്ങിയ കടുവ ആടിനെ കൊന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒരേ സ്ഥലത്ത് കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത്. അതിനിടെ, പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്‍റെ ആക്രമണത്തിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്കുപറ്റി.

കഴിഞ്ഞ ദിവസം രാത്രിയാണ് പാലമറ്റം സുനിലിന്‍റെ വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച് കൊന്നത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുവിന്റെ ജഡം. പ്രദേശത്ത് ആക്രമണം നടത്തുന്നതെല്ലാം ഒരേ കടുവയാണെന്ന് വലപാലകർ വ്യക്തമാക്കി. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *