Your Image Description Your Image Description

പോലീസിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി കോടതിയിലേക്ക്  എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്നു പരാതി നൽകിയ വിദ്യാർത്ഥിനി ആണ് ഇപ്പോൾ കോടതിയിലേക്ക് പോകുന്നത്. നിസ്സാര വകുപ്പുകൾ ചുമത്തി മർദിച്ചവർക്ക് എതിരെ കേസ് എടുത്തത്തിനെതിരെയാണ് കേസ്.

പോലീസ് ബോധപൂർവ്വം കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി. ബുധനാഴ്ച പോലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി. നീതി കിട്ടണം എന്നും ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു. പൊലീസ് എഫ്ഐആർ
മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് സ്റ്റേഷനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *