Your Image Description Your Image Description

 

പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിധേയമാക്കിയതിന് പന്നി ഫാം ഉടമ അറസ്റ്റിൽ. മദ്യം നൽകിയ ശേഷമാണ് ഇയാൾ കൃത്യം നടത്തിയത്. കോട്ടയം വൈക്കം ടി വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. കൊല്ലം ചടയമംഗലത്താണ് സംഭവം. എടത്തറയിൽ ബൈജുവിന് പന്നി ഫാമുണ്ട്.തൻ്റെ ഫാമിൽ ജോലിക്ക് വിളിച്ച ശേഷം പ്രദേശത്തെ കുട്ടികളെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. രാത്രിയിലും ഫാമിൽ തങ്ങാൻ കുട്ടികളെ നിർബന്ധിക്കും. ഭക്ഷണത്തോടൊപ്പം മദ്യം ചേർത്ത ശീതളപാനീയവും അയാൾ അവർക്ക് നൽകും . അശ്ലീല വീഡിയോകൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. തൻ്റെ ഫോണിൽ പതിഞ്ഞ പീഡനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ പ്രവൃത്തി തുടർന്നു. കുട്ടികളുടെ സ്വഭാവത്തിൽ മാറ്റം കണ്ട രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. 2022 മുതൽ ഇയാൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.ഒളിവിൽ പോയ ബൈജുവിനെ ചടയമംഗലം പോലീസ് പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *