Your Image Description Your Image Description
Your Image Alt Text

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ബംഗളൂരു കോടതി. ബിജെപി നേതാക്കള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിലാണ്  കോടതി അന്വേഷണം നടത്താൻ അനുമതി നല്‍കിയത്.

ബിജെപി നേതാവായ യോഗേന്ദ്ര ഹൊഡഘട്ട നല്‍കിയ പരാതിയില്‍ ആണ് കോടതി നടപടി. ബിജെപി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും മകനും സംസ്ഥാന ബിജെപി അദ്ധ്യക്ഷനുമായ വിജയേന്ദ്ര യെദ്യൂരപ്പ എന്നിവർക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്.

ഡികെ ശിവകുമാർ നേതൃത്വം നല്‍കുന്ന കർണാടക കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്‌ ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തി അടുത്ത മാസം 30 ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *