Your Image Description Your Image Description
Your Image Alt Text

കൊ​ച്ചി: സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെയ്ത പ്രതി അറസ്റ്റിൽ.  ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ ഐ.​ഒ.​ബി അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന പ​ള്ളു​രു​ത്തി കൊ​ട്ടേ​ക്കാ​ട്ടു​പ​റ​മ്പി​ൽ അ​ജീ​ഷി​നെ​യാ​ണ്​ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ട​വ​ന്ത്ര മാ​ർ​ക്ക​റ്റ് റോ​ഡി​ലു​ള്ള ‘ലി​ല്ലി​പ്പു​ട്ട്’ എ​ന്ന സ്പാ​യി​ൽ നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയുടെ ആക്രമണത്തിന് പിന്നാലെ  സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായും പരാതിയിൽ പറയുന്നു.

പി​ടി​യി​ലാ​യ അ​ജീ​ഷ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, അ​ങ്ക​മാ​ലി, പ​ള്ളു​രു​ത്തി സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.  ക​ട​വ​ന്ത്ര പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ പി.​എം. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മി​ഥു​ൻ മോ​ഹ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ടി.​ആ​ർ. അ​നി​ൽ, കെ.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ  റി​മാ​ൻ​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *