Your Image Description Your Image Description
Your Image Alt Text

സാംബിയ: ദക്ഷിണാഫ്രിക്കയിലെ സാംബിയയിൽ കോളറ ബാധിച്ച് ഇതുവരെ മരിച്ചത് 600 ഓളം പേർ. ഈ സാഹചര്യത്തിൽ ഏകദേശം 3.5 ടൺ മാനുഷിക സഹായമാണ് ഇന്ത്യ രാജ്യത്തേക്ക് അയച്ചത്.

ജലശുദ്ധീകരണ വിതരണങ്ങൾ, ക്ലോറിൻ ഗുളികകൾ, ഒആർഎസ് സാച്ചെറ്റുകൾ എന്നിവയാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. 2023 ഒക്‌ടോബർ മുതൽ 600-ഓളം പേർ കൊല്ലപ്പെടുകയും 15,000-ത്തിലധികം പേർക്ക് കോളറ ബാധിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയാണ് സാംബിയ അഭിമുഖീകരിക്കുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

സാംബിയയിലെ 10 പ്രവിശ്യകളിൽ ഒമ്പതിലും കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ലുസാക്കയിലാണ്. ഇവിടെ ഏകദേശം 3 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്.

പ്രദേശത്ത് ഒരു താൽക്കാലിക ചികിത്സാ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ഗവൺമെൻ്റ് വാക്സിനേഷൻ പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. സാംബിയയിലുടനീളമുള്ള കമ്മ്യൂണിറ്റികൾക്ക് അധികൃതർ പ്രതിദിനം 2.4 ദശലക്ഷം ലിറ്റർ ശുദ്ധജലം നൽകിവരുന്നു. കൂടാതെ രാജ്യവ്യാപകമായി പൊതുജന ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ നിലവിലെ സാഹചര്യത്തെ നേരിടുന്നതിനായി വിരമിച്ച ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയുമടക്കം സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം കനത്ത മഴ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഭൗതിക പ്രവേശനത്തിനും ശുദ്ധജല ലഭ്യതയ്ക്കും തടസ്സം സൃഷ്ടിക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർ  വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

മൂന്ന് മാസത്തെ മരണനിരക്ക് ഏകദേശം 4 ശതമാനമാണ്. ആരോ​ഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പകുതിയിലധികം പേരും മരിച്ചതായി സാംബിയൻ ആരോ​ഗ്യ പ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *