Your Image Description Your Image Description
Your Image Alt Text
കോഴിക്കോട്: ശക്തമായ 6കെഡബ്ല്യൂ മോട്ടോറോടെ ഒലയുടെ എസ്1എക്‌സ് 4കെഡബ്ല്യൂഎച്ച് പുറത്തിറങ്ങി. ഒറ്റ ചാര്‍ജില്‍ 190 കിലോ മീറ്ററാണ ഈ സ്‌ക്കൂട്ടറിന്റെ ബാറ്ററിക്ക് ലഭിക്കുക. 1,0,999 രൂപയാണ് വില. ഏപ്രില്‍ മുതല്‍ ലഭ്യമായിത്തുടങ്ങും. 80,000 കിലോ മീറ്റര്‍ എട്ടു വര്‍ഷ ബാറ്ററി വോറന്റിയും ഒല എസ്1 എക്‌സ്4കെഡബ്ല്യൂഎച്ച് നല്‍കുന്നു.
അടുത്ത പാദത്തിനുള്ളില്‍ രാജ്യത്ത് പുതുതായി 10,000 ഫാസ്റ്റ് ചാര്‍ജിങ് യൂണിറ്റുകള്‍ ഒല സ്ഥാപിക്കും. സര്‍വിസ് സെന്ററുകളുടെ എണ്ണം നിലവിലുള്ളതിന്റെ പകുതികൂടി ഉയര്‍ത്തി 600ലേറെയാക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് എസ്1എക്‌സ് 4കെഡബ്ല്യൂഎച്ചിന്റെ കൂടിയ വേഗത. 3.3 സെക്കന്റിനിടെ 0-40 കിലോ മീറ്റര്‍ ആക്‌സിലറേഷന്‍. റെഡ് വെലോസിറ്റി, മിഡ്‌നൈറ്റ്, വോഗ്, സ്‌റ്റെല്ലര്‍, ഫങ്ക്, പൊര്‍സിലെയ്ന്‍ വൈറ്റ്, ലിക്വിഡ് സില്‍വര്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്. 3കെഡബ്ല്യൂഎച്ചിന് 89,999 രൂപയും 2കെഡബ്ല്യൂഎച്ചിന് 79,999 രൂപയുമാണ് വില. 1,47,499 രൂപയുടെ എസ്1 പ്രൊ, 1,19,999 രൂപയുടെ എസ്1 എയര്‍, 99,999 രൂപയുടെ എസ്1എക്‌സ് ഉള്‍പ്പെടെ ഒലയ്ക്ക് ആറ് മോഡലുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *