Your Image Description Your Image Description
Your Image Alt Text

ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച വിവാദ നായകനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ കുറിപ്പ് വൈറലാകുന്നു . അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച് ആറന്മുള എസ്.എച്ച്.ഓ സി.കെ. മനോജ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിലിന് കൊടുത്ത മെമ്മോയ്ക്കുള്ള മറുപടിയിലാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

നിയമപ്രകാരം അവധിക്ക് അപേക്ഷ താന്‍ കൊടുത്തിരുന്നുവെന്നും അതൊന്നും ഗൗനിക്കാതെ ആബ്‌സന്റ് മാര്‍ക്ക് ചെയ്ത ശേഷം തനിക്ക് മെമ്മോ തരികയാണ് എസ്.എച്ച്.ഓ ചെയ്തതെന്നും അഞ്ചു പേജുള്ള മറുപടിയില്‍ അക്കമിട്ട് പറയുന്നു.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ ഉൾപ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പോലീസുകാരന്റെ മറുപടി. നേരത്തേ ജയില്‍ മോചിതനായ ഗ്രോ വാസുവിനെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഉമേഷിന് പത്തനംതിട്ട ഡിവൈ.എസ്.പി രണ്ടു തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഈ രണ്ടു തവണയും ഉമേഷ് കൊടുത്ത മറുപടിയില്‍ ആറന്മുള പൊലീസിനെയും പത്തനംതിട്ട ഡിവൈ.എസ്.പിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്ക് മെമ്മോ തന്ന എസ്.എച്ച്.ഓയുടെ നടപടി തെറ്റാണെന്ന് തെളിവുകള്‍ നിരത്തി മറുപടി നല്‍കുന്ന ഉമേഷ് രൂക്ഷമായ എതിര്‍ ആരോപണങ്ങളും ഉന്നയിച്ചു .

അസുഖത്തിന് സിക്ക് ലീവിനുള്ള അപേക്ഷയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയെങ്കിലും അതൊന്നും സ്വീകരിക്കാതെ തന്നെ കുറ്റക്കാരനാക്കാനുള്ള ഫ്രോഡ് കളിയാണ് എസ്.എച്ച്.ഓ നടത്തിയതെന്നാണ് ഉമേഷ് മറുപടിയില്‍ പറയുന്നത് . അസുഖ വിവരം പറയാന്‍ എസ്.എച്ച്.ഓയെ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല.

സ്‌റ്റേഷനിലെ ജി.ഡി ചാര്‍ജിനെ വിളിച്ച് പറഞ്ഞു. പക്ഷേ, അത് ജി.ഡിയില്‍ എഴുതാന്‍ എസ്.എച്ച്.ഓ അനുവദിച്ചില്ല. തന്നെ ആബ്‌സെന്റ് ആക്കാനുള്ള നാലാംകിട ഫ്രോഡ് കളിയാണ് കളിക്കുന്നതെന്ന് ഉമേഷ് പറയുന്നു.

തനിക്ക് അവധി തരാതിരിക്കാന്‍ വേണ്ടി നാലാംകിട പ്രതികാര ബുദ്ധിയോടെ എസ്.എച്ച്.ഓ പ്രവര്‍ത്തിച്ചു. പോലീസ് സേനയിലെ ഉത്തരവാദിത്തപ്പെട്ട ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ താങ്കള്‍ നടത്തിയത് അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണ്.

ഇതു കാരണം തനിക്കുണ്ടായ ബുദ്ധിമുട്ടിന് തെറ്റുതിരുത്തി ക്ഷമാപണം നടത്തുകയാണ് അന്തസുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അങ്ങേയ്ക്ക് ചെയ്യാനുള്ളതെന്നും മറുപടിയില്‍ പറയുന്നു. ഇയാളുടെ മറുപടിയിലെ പ്രസക്ത ഭാഗങ്ങള്‍ കേൾക്കാം .

 

Leave a Reply

Your email address will not be published. Required fields are marked *