Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, പ്രഥമ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024ല്‍ കമ്പനിയുടെ നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യത്തെ ഹൈഡ്രജന്‍ പവേര്‍ഡ് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ആശയം എക്‌സ്‌പോയില്‍ ജനശ്രദ്ധ നേടി. സാങ്കേതിക മുന്നേറ്റങ്ങളും പുതുമകളും ഉപയോഗിച്ച് ഇവി മോഡല്‍ ലൈനപ്പ് വിപുലീകരിക്കാനുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട്, അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ ആശയവും കമ്പനി അവതരിപ്പിച്ചു.

കമ്പനിയുടെ ഉയര്‍ന്നതും, വേഗത കുറഞ്ഞതുമായ മോഡലുകളുടെ നിലവിലെ ഉല്‍പ്പന്ന നിരയും, ജോയ് ഇ-റിക്ക് എന്ന ബ്രാന്‍ഡിന് കീഴില്‍ പുതുതായി അവതരിപ്പിച്ച ഇലക്ട്രിക് ത്രീവീലറും ഇതോടൊപ്പം വാര്‍ഡ് വിസാര്‍ഡ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സ്‌പോയുടെ ആവേശം കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട്, അത്യാധുനിക ഹൈഡ്രജന്‍ ഇന്ധന സെല്ലും ഇലക്‌ട്രോലൈസര്‍ സാങ്കേതികവിദ്യയും വാര്‍ഡ്‌വിസാര്‍ഡ് എക്‌സ്‌പോയില്‍ പുറത്തുവിട്ടു. ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സെല്‍ പവേര്‍ഡ് സ്‌കൂട്ടറിന്റെ ആദ്യ മാതൃകയും കമ്പനി പ്രദര്‍ശിപ്പിച്ചു.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ പോലുള്ള സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് തങ്ങളുടെ നന്ദി അറിയിക്കുന്നതായി എക്‌സ്‌പോയില്‍ കമ്പനിയുടെ ഭാവി പദ്ധതികള്‍ വിശദീകരീക്കവേ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. ഇന്ത്യയുടെ സുസ്ഥിര മൊബിലിറ്റി ലാന്‍ഡ്‌സ്‌കേപ്പ് പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിലും, ഭാവിയിലെ വാഹന മൂല്യ ശൃംഖലയെ കോ-ക്രിയേറ്റിങ് ചെയ്യുന്നതിലും സര്‍ക്കാരിന്റെ വലിയ പങ്ക് എടുത്തുകാട്ടുന്നതാണ് ഈ എക്‌സ്‌പോ. എല്ലാവര്‍ക്കും വൈദ്യുത വാഹനങ്ങളിലേക്കുള്ള പ്രവേശനം ജനകീയമാക്കാനാണ് ജോയ് ഇ-ബൈക്കില്‍ തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *