Your Image Description Your Image Description
Your Image Alt Text

ഉത്തർപ്രദേശ് ജയിലിൽ വൻ ആശങ്ക സൃഷ്ടിച്ച് കൂട്ട എച്ച്.ഐ.വി ബാധ. ലഖ്‌നൗ ജില്ലാജയിലിലെ 63 തടവുപുള്ളികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന ആരോഗ്യ പരിശോധനയിൽ 36 പേർക്കുകൂടി എച്ച്.ഐ.വി സ്ഥിരീകരിച്ചതായാണു വിവരം പുറത്തുവരുന്നത്.

എച്ച്.ഐ.വി ടെസ്റ്റ് കിറ്റുകളുടെ ദൗർലഭ്യം കാരണം സെപ്റ്റംബർ മുതൽ പരിശോധന തടസപ്പെട്ടിരിക്കുകയാണെന്ന് നേരത്തെ ലഖ്‌നൗ ജയിൽവൃത്തങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് ഡിസംബറോടെയാണ് കൂടുതൽ കിറ്റുകൾ എത്തിച്ചത്. ഇതിലാണിപ്പോൾ 30ലേറെ പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

എച്ച്.ഐ.വി ബാധിതരിൽ ഭൂരിഭാഗവും മുൻപ് ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. മലിനമായ സിറിഞ്ചുകളിലൂടെയാണ് വൈറസ് പടർന്നത്. ജയിലിലെത്തിയ ശേഷം ആർക്കും എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്നും മുൻപേ രോഗം ബാധിച്ചവരാണ് എല്ലാവരുമെന്നാണ് ജയിൽവൃത്തങ്ങൾ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *