Your Image Description Your Image Description
Your Image Alt Text

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പാ​കി​സ്താ​നി​ൽ തീ​വ്ര​വാ​ദി​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി പ​ത്തു​പേ​രെ കൊ​ല​പ്പെ​ടു​ത്തി. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ലെ ദേ​ര ഇ​സ്മാ​യി​ൽ ഖ​ൻ ജി​ല്ല​യി​ൽ ചോ​ദ്‍വ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഗ്ര​നേ​ഡും തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​രും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ, ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​ക​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പ​ക അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മേ​ഖ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *