Your Image Description Your Image Description
Your Image Alt Text

 രാജ്യത്തെ 199 ജില്ലാതല കാർഷിക കാലാവസ്ഥാ പ്രവചന യൂണിറ്റുകൾ (അഗ്രോമെറ്റ് യൂണിറ്റ്-ഡി.എ.എം.യു.) പൂട്ടാൻ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിർദേശം. 32 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന യൂണിറ്റുകൾ അടുത്ത സാമ്പത്തികവർഷംമുതൽ പ്രവർത്തിക്കേണ്ടെന്ന് കാലാവസ്ഥാവകുപ്പ് കഴിഞ്ഞമാസം 17-നിറക്കിയ ഉത്തരവിൽ പറയുന്നു.

കർഷകരെയും യൂണിറ്റുകളിൽ ജോലിചെയ്യുന്ന 398 ജീവനക്കാരുടെയും ജീവിതത്തെ ബാധിക്കുന്നതാണ് തീരുമാനം. കാലാവസ്ഥാപ്രവചനവുമായി ബന്ധപ്പെട്ട് ബ്ലോക്കടിസ്ഥാനത്തിൽ സൂക്ഷ്മതലവിവരങ്ങളും മുന്നറിയിപ്പുകളും കർഷകർക്ക് നൽകിയിരുന്നത് ഈ യൂണിറ്റുകളാണ്. ഒറ്റയടിക്ക് നിർത്തലാക്കുന്നത് ക്രമം തെറ്റിയുള്ള മഴയടക്കമുള്ള കാരണങ്ങളാൽ വിളകൾക്ക് ഭീഷണി നേരിടുന്ന കർഷകരെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *