Your Image Description Your Image Description
Your Image Alt Text

നൂറു രാമക്ഷേത്രങ്ങൾ നവീകരിക്കാൻ തുക ആവശ്യപ്പെട്ട് കർണാടക മുസ്‌റായ് (ദേവസ്വം) വകുപ്പ്. 100 കോടിരൂപയെങ്കിലും മാറ്റിവെക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ ജീർണാവസ്ഥയിലായ വിവിധ രാമക്ഷേത്രങ്ങൾ നവീകരിക്കണമെന്ന് മുസ്‌റായ്‌ വകുപ്പ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അയോധ്യാ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മുൻനിർത്തി സംസ്ഥാനത്തെ ഹിന്ദുവോട്ടർമാർക്കിടയിൽ ബി.ജെ.പി. നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്. നവീകരണത്തിനുള്ള തുക 16-ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉൾപ്പടുത്തിയേക്കുമെന്നാണ് സൂചന.

അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ മുസ്‌റായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. എന്നാൽ, രാമക്ഷേത്രം മുൻനിർത്തി ഗ്രാമീണമേഖലകളിലുൾപ്പെടെ വലിയ പ്രചാരണമാണ് ബി.ജെ.പി. നടത്തുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള 40,000-ത്തോളം പേരെ സൗജന്യമായി അയോധ്യാ സന്ദർശനത്തിന് അയക്കാനുള്ള പദ്ധതിയും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *