Your Image Description Your Image Description
Your Image Alt Text

തസ്തികകൾ വൻതോതിൽ ഒഴിഞ്ഞുകിടക്കുന്നതിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗാരന്റി തൊഴിലില്ലായ്മ മാത്രമാണെന്നും 30 ലക്ഷം ഒഴിവുകളാണ് ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. നമ്മുടെ കോടിക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തിരിക്കുകയാണ്. എന്നാൽ, 10 വർഷമായി വാചകക്കസർത്തല്ലാതെ ഈ ഒഴിവുകൾ നികത്താൻ ബി.ജെ.പി. സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനംചെയ്ത ബി.ജെ.പി. സർക്കാരിന് നിലവിലുള്ള തൊഴിലവസരങ്ങൾ യുവാക്കൾക്ക് നൽകാനോ പുതിയവ സൃഷ്ടിക്കാനോ ആയില്ലെന്നും പ്രിയങ്ക ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *