Your Image Description Your Image Description
Your Image Alt Text

“ഞാൻ അങ്ങനെ പറഞ്ഞോ..ഇല്ല..ഇല്ല. പിന്നെ അഥവാ പറഞ്ഞു എന്ന് പറഞ്ഞാൽ..എനിക്കൊന്നും ഓർമയില്ല..എല്ലാം ആ ബിരിയാണി ചെമ്പിന്റെ ദം പൊട്ടിച്ചപ്പോൾ തോന്നിയതാ..എന്തായാലും ഞമ്മ മുസ്ലിം ലീഗാ..നാടും പച്ച…നഗരോം പച്ച…ഇത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ ഉരുണ്ടു കളിയാണ് .

അയോദ്ധ്യയിലെ രാമക്ഷേത്രവും നിർമ്മിക്കാൻ പോവുന്ന ബാബറി മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് സാദിഖലി തങ്ങൾ ഒറ്റ തള്ളങ് തള്ളി . രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗവും ആവശ്യവുമാണ് ശ്രീരാമക്ഷേത്രം.

അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിലവിൽ വന്നതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. അതൊരു യാഥാർത്ഥ്യമാണ്. അതിൽ നിന്ന് പിറകോട്ടു പോവാൻ നമുക്കാവില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രവും നിർമ്മിക്കാൻ പോവുന്ന മസ്ദിജും ഇന്ത്യയുടെ ഭാഗമാണ്.

ബാബറി മസ്ജിദ് കർസേവകർ തകർത്തെന്ന് നമുക്കറിയാം. അക്കാലത്ത് നമുക്കതിൽ പ്രതിഷേധവുമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്‌ലീങ്ങൾക്ക് സാധിച്ചു. അന്ന് രാജ്യം ഉറ്റുനോക്കിയത് കേരളത്തെയായിരുന്നു.

ഇവിടെയാണ് മുസ്‌ലിം സമൂഹം സെൻസിറ്റീവായും വളരെ ഊർജ്ജസ്വലതയോടെയും ജീവിക്കുന്നത്. ഉത്തരേന്ത്യയിൽ അസഹിഷ്ണുതയുടെയും കാടത്തത്തിന്റേയും കതീനാവെടികൾ കർസേവകരും ചില ഭീകരവാദികളും പൊട്ടിച്ചുകൊണ്ടിരുന്നപ്പോൾ കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോയെന്നാണ് രാജ്യം ഉറ്റുനോക്കിയത്.

രാജ്യത്തിന് മുഴുവൻ മാതൃക കാണിക്കാൻ അന്ന് കേരളത്തിലെ മുസ്‌ലീങ്ങൾക്ക് കഴിഞ്ഞെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഇത് വിവാദമായപ്പോൾ സാദിഖലി തങ്ങൾ ഘടകം മറിഞ്ഞു . താൻ അങ്ങനെ പറഞ്ഞിട്ടില്ല ആണയിട്ടു .

എന്റെ തങ്ങളെ മുൻപൊക്കെ എന്ത് പ്രസംഗിച്ചാലും പ്രസംഗിച്ച കാര്യം നിഷേധിക്കാൻ വളരെ എളുപ്പമായിരുന്നു. എന്നാൽ ഇന്ന് രാഷ്ട്രീയ നേതാക്കളുടെ പ്രസംഗത്തിന്റെ വീഡിയോ കാണാൻ എളുപ്പമാണ്. സാദിക്ക് അലി ശിഹാബ് തങ്ങൾ മേൽപ്പറഞ്ഞ രീതിയിൽ പ്രസംഗിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആർക്കും കാണാം.

ഒരു കാര്യം സംബന്ധിച്ചു പ്രസംഗിച്ചിട്ട് കഷ്ടിച്ച് 3 മണിക്കൂർ കഴിഞ്ഞ് താൻ അങ്ങനെ പ്രസംഗിച്ചിട്ടില്ലന്ന് പറഞ്ഞ് , പറഞ്ഞത് നിഷേധിക്കാൻ ഒരു ഉളുപ്പും ഇല്ലേ സാദിക്ക് ശിഹാബ് തങ്ങളെ?
ആദ്യം ചരിത്രം പഠിക്കണം. ഗ്യാൻവാബിപള്ളിയും തൊട്ടടുത്തുള്ള ക്ഷേത്രവും പണിതത് ഒരാൾതന്നെ യാണ്.

ജയിപ്പൂരിലെ രാജാവ് അക്ബർ ചക്രവർത്തിയുടെ സർവസൈന്യാപനായിരുന്നല്ലൊ. അദ്ദേഹം അവിടെ ഒരു ക്ഷേത്രം പണിയുന്നതിന് അക്ബർ ചക്രവർ ത്തിയുടെ അനുവാദം ചോദിച്ചു. മതേതരനായ ചക്രവർത്തി സേനാ ധിപനോട് ക്ഷേത്രത്തിനടുത്ത് ഒരു പള്ളികൂടി പണിയാൻ നിർദ്ദേശിക്കു കയായിരുന്നു.

ഇരു മതർസ്ഥർക്കും ഒരുപോലെ പ്രാർത്ഥിക്കുവാനുള്ള അവരമൊരുക്കുകയായിരുന്നു അദ്ദേഹം. രണ്ട് ആരാധനാലയങ്ങളും സേനാധിപൻ നിർമ്മിച്ചത് ഇന്ത്യൻ വാസ്തു ശില്പ രീതിയിലായിരുന്നു. അതുകൊണ്ട്തന്നെ വ്യാൻബാബി പള്ളിയുടെ തൂണുകളിലും ചുമരു കളിലും ഒക്കെ “അംബല കൊത്തു പണി “കളുണ്ട്. അതുതന്നെയാ ണിന്ന് സംഘികളുടെ അവകാശ വാദത്തിന് ബലമായത്.

വിവാദങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് . ലീഗിനെ സംബന്ധിച്ച് അതികാരം ഇല്ലാതെ ജീവിക്കാൻ പറ്റില്ല .. അത് ഇനി കേരള മണ്ണിൽ നടക്കില്ല .. അപ്പോൾ ഇനി ബിജെപി ആണ് നല്ലത് .. അപ്പോൾ ഇതും ഇതിന് അപ്പുറവും പറയും .. പള്ളിപൊളിച്ചവർക്കു കൂട്ട് നിന്നു .. അധികാരത്തിൽ ഇരുന്ന്കൊണ്ട് ചെയ്തു ..

പിന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നത് പാണകാട്ടേക്ക് ED വരാതിരിക്കാൻ സദിക്കലി ഒരു മുഴം മുന്നേ എറിഞ്ഞതാണന്നാണ് , ആനക്ക് ശീവേലി നന്നാകണം മെന്നില്ല തീറ്റ കിട്ടിയാൽ പോരെ സ ദിക്കലി ക്കും അത് മതി – കാട്ട് കോഴിക്ക് എന്ത് സംക്രാന്തി’ സാദിക്കലിക്ക് എന്ത് ബാബറി മസ്ജീദ്, നാളെ നിങ്ങൾ, ചിലപ്പോൾ സംഘപരിവാറിന് ജയജയ പാടും. ലീഗ് പകരം വെയ്ക്കാനില്ലാത്ത പാർട്ടിയാണ്, നേരം വെളുക്കാൻ ഇനിയും ഒരുപാട് കാലം വേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *