Your Image Description Your Image Description

ഗെയ്‌സറിൽ നിന്നുള്ള വാതകം ശ്വസിച്ച ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി,അവരുടെ കുട്ടി ഗുരുതരാവസ്ഥയിലാണ്.23 കാരിയായ രമ്യ ജെ എന്ന ഗർഭിണിയുടെ ജീവനാണു നഷ്ടപ്പെട്ടത്. അവരുടെ 4 വയസ്സുള്ള മകൻ സാമ്രാട്ട് അത്യാസന്ന നിലയിലാണ്.

വീട്ടിൽ സ്ഥാപിച്ചിരുന്ന ഗ്യാസ് ഗെയ്‌സറിൽ നിന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണം എന്ന്റിപ്പോർട്ടുണ്ട്.ബംഗളൂരു സദാശിവനഗറിലെ അശ്വത് നഗറിൽ താമസിക്കുന്ന രമ്യ പച്ചക്കറി കച്ചവടക്കാരനായ ജഗദീഷിന്റെ ഭാര്യയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു . ഇവരുടെ മകൻ സാമ്രാട്ട് എംഎസ് രാമയ്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *