Your Image Description Your Image Description
Your Image Alt Text

തീർത്ഥാടന കേന്ദ്രമായ ഗംഗോത്രിയിലും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഉത്താരഖണ്ഡിന്റെ വിവിധ പ്രദേശങ്ങളിൽ നേരത്തെ ശൈത്യകാലം ആരംഭിച്ചിരുന്നെങ്കിലും ഗംഗോത്രിയിൽ ഇന്നാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഗംഗോത്രി ക്ഷേത്രവും പരിസരപ്രദേശങ്ങളും ഇതിനോടകം മഞ്ഞിൽ മൂടിക്കഴിഞ്ഞു. സംസ്ഥാനത്തെ മറ്റൊരു തീർത്ഥാടന കേന്ദ്രമായ കേദാർനാഥ് ക്ഷേത്രത്തിലും മഞ്ഞ് മൂടിയിരിക്കുകയാണ്.

ജനുവരി അവസാന വാരത്തോടെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചത്. എന്നാൽ പല പ്രദേശങ്ങളിലും ഇന്നലെയോടെയാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. കാഴ്ച മറക്കുന്ന തരത്തിലുള്ള മഞ്ഞുവീഴ്ചയാണ് പല സ്ഥലങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *