Your Image Description Your Image Description
Your Image Alt Text

മുറിവ് വേഗത്തില്‍ ഉണക്കുന്ന ഉപകരണം വികസിച്ച് ഡല്‍ഹി എയിംസ്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ബയോഡിസൈനിന്റെ പിന്തുണയോടെയാണിത്.

‘നെഗറ്റീവ് പ്രഷര്‍, ഓക്‌സിജന്‍ ഡെലിവറി’ എന്നിവയുടെ സഹായത്തോടെയാണ് ഉപകരണം വേഗത്തില്‍ മുറിവുണക്കുന്നത്. മുറിവിലേക്ക് ഓക്‌സിജൻ നിയന്ത്രിതമായി നല്‍കി അണുബാധകുറയ്ക്കുന്നു. മുറിവ് ചുരുങ്ങുന്നതിനും ആരോഗ്യകരമായ ടിഷ്യു രൂപവത്‌കരണത്തിനും ഇത് സഹായിക്കുന്നു. സാധാരണ മുറിവ് 30 ദിവസത്തിനുള്ളില്‍ സുഖപ്പെടുത്തുകയാണെങ്കില്‍ ഓക്‌സിജന്‍ ചികിത്സയിലൂടെ അത് ഏഴുമുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ സുഖപ്പെടും. പൊള്ളല്‍, പ്രമേഹം, വലിയ മുറിവുകള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഏറെ ഫലപ്രദമാവും.

Leave a Reply

Your email address will not be published. Required fields are marked *