Your Image Description Your Image Description
Your Image Alt Text

കടുത്ത വരൾച്ചയെ തുടർന്ന് സിംബാബ്‌വെയിലെ ഹ്വാംഗെ ദേശീയോദ്യാനത്തിൽ നൂറിലേറെ ആനകൾ ചരിഞ്ഞു. എൽനിനോ പ്രതിഭാസമാണ് കടുത്ത വരൾച്ചയ്ക്ക് കാരണമായത്. സിംബാബ്‌വെയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ് ഹ്വാംഗെ ദേശീയോദ്യാനം.

എൽനിനോ പ്രതിഭാസം ഇനിയും ശക്തമാകുമെന്നാണ് നിരീക്ഷണം. വരാനിരിക്കുന്ന കൊടും വേനൽ പ്രതിസന്ധി ഇനിയും ഗുരുതരമാക്കുമെന്നാണ് ദേശീയോദ്യാന അധികൃതർ വിശദമാക്കുന്നത്.

2019ലെ അവസ്ഥ വീണ്ടും ആവർത്തിക്കമോയെന്ന ആശങ്കയിലാണ് ദേശീയോദ്യാന അധികൃതർ. 200ലധികം ആനകളാണ് അന്ന് ചരിഞ്ഞത്. വെള്ളമില്ലാതെ കുട്ടിയാനകൾ വലയുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിലൂടെ ദേശീയോദ്യാനത്തിന്റെ ഏജൻസി പുറത്തുവിട്ടിരുന്നു. ശരാശരി വലിപ്പമുള്ള ആന ഒരു ദിവസം ഏകദേശം 52 ഗാലൺ വെള്ളമാണ് കുടിക്കുക. വേട്ടക്കാരുടെ ശല്യം തടയാനായി വരൾച്ച മൂലം ചരിഞ്ഞ ആനകളുടെ കൊമ്പുകൾ ദേശീയോദ്യാന അധികൃതർ നീക്കം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *