Your Image Description Your Image Description
Your Image Alt Text

മുസ്ലിം ലീഗിന് ഇതെന്തു പറ്റി . നിയന്ത്രണമൊക്കെ കുഞ്ഞാലി സാഹിബിന്റെ കൈയിൽ നിന്നും വിട്ടു പോയ പോലെ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ അയോദ്ധ്യാ ശ്രീരാമ ക്ഷേത്ര വിഷയത്തിലെ പ്രസംഗം കേട്ടാൽ രാമായണത്തിലെ കുംഭകര്ണനെയാണ് ഓര്മ്മ വരുന്നത്. നീണ്ട ഉറക്കം കഴിഞ്ഞു ഉണർന്നെഴുന്നേറ്റു എന്തോ പറയുന്ന പ്രതീതി. സാദിക്കലി പറഞ്ഞത് മുസ്ലിം സമൂഹം എങ്ങിനെ സ്വീകരിക്കുമെന്ന് കാടറിയണം. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. എന്ന്. അപ്പോൾ ഇതാ മറ്റൊരു വാർത്ത കൂടി കേൾക്കുന്നു. ലീഗിന് അവര വശ്യപെട്ട മൂന്നാമത്തെ സീറ്റ് നൽകാനിടയില്ല.

നിലവിലുള്ള മലപ്പുറവും പൊന്നാനിയും കൊണ്ട് ത്രിപ്തിപെട്ടോണം. വയനാടും, വാടകരയുമൊക്കെ കോൺഗ്രസിലെ ആമ്പിള്ളേർ നിന്ന് മത്സരിക്കുമെന്നാണ് പറച്ചിൽ. വി ഡി സതീശന്റെ സീറ്റ് ചർച്ച സംബന്ധിച്ച ആ നിലപാട് കേട്ടാൽ എല്ലാം മനസിലാകും. സതീശന്റെ മുൻ‌കൂർ ജാമ്യം ഇങ്ങനെ പോകുന്നു. മൂന്ന് സീറ്റ് വേണമെന്നത് ലീഗിന് അര്‍ഹതപ്പെട്ട ആവശ്യമാണ്. അവരുടെ അര്‍ഹതയെ കോണ്‍ഗ്രസ് ഒരു കാരണവശാലും ചോദ്യം ചെയ്യില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗികമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കേണ്ടതുണ്ട്.

കേട്ടില്ലേ. എന്താ സതീശൻ പറയുന്നത് കോണ്‍ഗ്രസിനൊപ്പം ആത്മാര്‍ത്ഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല. എന്ന്. എന്നിട്ടു സീറ്റ് ചോദിക്കുമ്പോൾ കൈമലർത്തി കാട്ടും
എങ്ങിനെയാണ് യു ഡി എഫിനുള്ളിൽ സീറ്റ് ചർച്ച നടക്കുന്നതെന്ന് മുസ്ലിം ലീഗ് മറന്ന് പോയെങ്കിൽ സതീശൻ അതുവിശദീകരിക്കുന്നുന്ദ്

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പതിറ്റാണ്ടുകളായി തുടരുന്ന നടപടിക്രമങ്ങളിലൂടെയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. ആദ്യം പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. പിന്നീട് അതിന്റെ യോഗം ചേര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി അടുത്ത നടപടിക്രമത്തിലേക്ക് കടക്കും. അതിനു ശേഷം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഈ പ്രക്രിയ സുഗമമായി നടക്കും. യു.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷമെ ഈ ഘട്ടത്തിലേക്ക് കടക്കൂ. എങ്ങനുണ്ട്. ഏതാണ്ടൊക്കെ കാര്യങ്ങൾ എങ്ങിനെ ഏതുവഴിയിൽ കൂടി പോകുമെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.

മൂനാം സീറ്റിനു വേണ്ടി ലീഗ് പത്തിരിയും ചുട്ടു കാത്തിരിക്കേണ്ട. കോഴിക്കറി കോൺഗ്രസ് കൊണ്ട് പോയി കഴിഞ്ഞു. എങ്ങനെയെങ്കിലും ഒരു സീറ്റ് കൂടി തരപ്പെടുത്തിതാനായി കുഞ്ഞാലി സാഹിബും മജീദുമൊക്കെ നെട്ടോട്ടമോടുമ്പോളാണ് ഉറക്കത്തിൽ നിന്നെണീറ്റു പറഞ്ഞത് പോലെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി തങ്ങളുടെ വാക്കുകൾ ഇടിത്തീ പോലെ വന്നത്

അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോവുന്ന മസ്‌ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നു . മതേതരത്വത്തിന് വേണ്ടി നിലകൊള്ളുമെന്നു റായിക്കു രാമാനം പറഞ്ഞു നടക്കുന്ന മുസ്ലിം ലീഗ് നേതൃത്വം പെട്ടെന്നു കരണമില്ലാതെയിങ്ങനെ പറയില്ല. കേരളത്തിലെ മുസ്ലിം സമൂഹഗത്തിന്റെ നെഞ്ചിൽ കയറി നിന്നും സാദിക്കലി പറഞ്ഞതിങ്ങനെ

“രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബാബരി മസ്‌ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്‌ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്‌ലിംകൾക്ക് കഴിഞ്ഞു. മുസ്‌ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്‌ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്’ എങ്ങിനെയുണ്ട് ഈ പരാമർശം .

യു ഡി എഫ് തഴഞ്ഞാൽ തങ്ങളുണ്ട് എന്ന് പറയാതെ പറഞ്ഞു ലീഗിന്ആശ്വാസം നൽകിയ സി പി എം കേന്ദ്രങ്ങളും ഈ വാക്കുകൾ കേട്ടു ഞെട്ടിയിരിക്കുന്നു
സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്‌താവന ആർഎസ്എസ് ഭാഷ്യം കടമെടുത്തതാണെന്ന്ഐ എൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ വായിൽ നിന്നും വീണത് അംഗങ്ങു് അവഗണിക്കാനും പറ്റില്ല ഇടതു മുന്നണിക്ക്.
രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേൽ അവകാശവാദം ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാരം കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമക്ഷേത്ര പ്രകീർത്തനം.
അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ദുഷ്‌ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അൽഭുതപ്പെടാനില്ല എന്ന് കാസം ഇരിക്കൂർ പറയുന്നു , സംസ്ഥാന പ്രസിഡന്റിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല. . ആർഎസ്എസിനെ തൃപ്‌തിപ്പെടുത്താനുള്ള സ്വാദിഖലിയുടെ വാക്കുകളോട് മുസ്ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും, വാദങ്ങൾ ഉയരുമ്പോൾ സാദിഖലി തങ്ങളെ തങ്ങൾ പിടിച്ചിരിക്കുന്നത് വെറും പുലിവാലല്ല. സ്വന്തം സമുദായത്തിലെ വിശ്വാസികളുടെ വികാരത്തെയാണ് തങ്ങൾ പിടിച്ചുലച്ചിരിക്കുന്നതു. രാമക്ഷേത്രത്തിൽ പടരുന്ന തീയണക്കാൻ ശ്രമം നടത്തുകയായിരുന്നു സാദിക്കലി എന്നാണ് വി ഡി സതീശന്റെ വിശദീകരണം . കോൺഗ്രസ് ഹൈക്കമാൻഡിനെ മൂനാം സീറ്റിലേക്ക് നയിക്കാൻ നിര്ബന്ധിപ്പിക്കുന്ന ആർ എസ എസ് പ്രീണന വാക്കുകളല്ല സാദിക്കലിയുടേതെന്നു സതീശൻ ന്യായീകരിക്കുമ്പോൾ അത് കേൾക്കുന്നവർക്ക്‌ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്

അത് വി ഡി സതീശൻ നൽകുന്ന ന്യായീകരണം പോലെ മുസ്ലിം സമുദായത്തിലെ തീവ്രവാദ സ്വഭാവക്കാരെ അടക്കി യിരുത്താൻ സാദിക്കലി എടുത്തിട്ട നമ്പരൊന്നുമല്ല ഈ രാമക്ഷേത്ര പ്രകീർത്തനം. എന്തോ മുസ്ലിം ലീഗ് കണ്മുന്നിൽ കണ്ടിട്ടുണ്ട്. അത് അവർ നടപ്പാക്കും. താമരകൾ വിരിയിക്കുന്ന ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ ആർക്കും ഒന്നും മുൻകൂട്ടി കാണാനാകില്ല എന്നിടത്താണ് മുസ്ലിം ലീഗിന്റെ പുതിയ വർഗീയ നിറം ശ്രേധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *