Your Image Description Your Image Description
Your Image Alt Text

കേന്ദ്രസർക്കാരിനെതിരെ ഡിഎംകെയും പ്രതിഷേധത്തിനൊരുങ്ങി . ബജറ്റിലെ അവഗണനക്കെതിരെ പാർലമെന്റിൽ ഡിഎംകെ എംപിമാർ എട്ടാം തീയതി കറുപ്പണിഞ്ഞ്‌ പ്രതിഷേധിക്കും. 2024-25ലെ ഇടക്കാല ബജറ്റിൽ തമിഴ്‌നാടിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതിലാണ്‌ പ്രതിഷേധം നടത്തുന്നത് .

ഡിഎംകെയ്‌ക്ക്‌ പുറമേ തമിഴ്‌നാട്ടിലെ സഖ്യകക്ഷികളും സമരത്തിൽ അണിചേരും. പാർലമെൻ്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ്‌ പ്രതിഷേധം നടത്തുന്നത് .കഴിഞ്ഞ ഡിസംബറിലെ മഴ സാരമായി ബാധിച്ച എട്ട് ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 37,000 കോടി രൂപ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം കേന്ദ്രസർക്കാർ കണ്ടതായി പോലും നടിച്ചില്ല .

ഇത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രതിഷേധ പ്രഖ്യാപനം നടന്നത് . ബജറ്റിലും മറ്റ് കാര്യങ്ങളിലും സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു.കേരളത്തിന്‌ പിന്നാലെ കർണാടകയും കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ചു . ഏഴാം തീയതിയാണ് കർണാടക സർക്കാരിന്റെ പ്രതിഷേധ പരിപാടി . കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധം വ്യാഴാഴ്‌ച നടക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരും തമിഴ്‌നാട് സർക്കാരും സമരവുമായി രംഗത്തെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *