Your Image Description Your Image Description
Your Image Alt Text

പാകിസ്താന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ യു.പി സ്വദേശിയായ എംബസി ജീവനക്കാരൻ പിടിയിലായി. റഷ്യയിലെ മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ സതേന്ദ്ര സിവാൽ ആണ് പിടിയിലായത്. ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഹാപുരിലെ ഷാ മൊഹിയുദ്ദീന്‍പുര്‍ സ്വദേശിയായ ഇയാൾ എംബസിയിൽ വിദേശകാര്യ വകുപ്പിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയിരുന്നു. വിദേശകാര്യ വകുപ്പിൽനിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *