Your Image Description Your Image Description
Your Image Alt Text

അയോധ്യയിൽ നിന്നും ഡൽഹിയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഡിസംബർ 30ന് ആദ്യ വിമാനം ഡൽഹി അയോധ്യ റൂട്ടിൽ പറക്കും. ജനുവരി 16 മുതലാണ് ഡൽഹി-അയോധ്യ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കുക.

ഡിസംബർ 30ന് 11.00 മണിക്കാണ് ഡൽഹിയിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ വിമാനം. 12.20ന് വിമാനം അയോധ്യയിൽ എത്തും. അയോധ്യയിൽ നിന്നും 12.50ന് തിരിക്കുന്ന വിമാനം ഉച്ചക്ക് 02.10ന് ഡൽഹിയിലെത്തും. എയർ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ എയർ ഇന്ത്യ എക്‌സ്പ്രസ് ഡോട്ട്‌കോം വെബ്‌സൈറ്റ് വഴിയോ മറ്റു ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ടിക്കറ്റുകൾ ബുക്കു ചെയ്യാനാവും.

Leave a Reply

Your email address will not be published. Required fields are marked *