Your Image Description Your Image Description
Your Image Alt Text

തി​രൂ​ർ: ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽ​ നി​ന്ന് 21 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ന്റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​ നി​ന്ന് ക​ഞ്ചാ​വ് പിടിച്ചെടുത്തത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് ട്രെ​യി​നി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​ നി​ന്ന് ക​ഞ്ചാ​വ് കണ്ടെടുത്തത്. 18 ചെ​റി​യ പൊ​തി​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *