Your Image Description Your Image Description
Your Image Alt Text

മുംബൈയിൽ സ്‌ഫോടനപരമ്പരയുണ്ടാകുമെന്ന് പോലീസിന് പാകിസ്താനിൽനിന്ന് ഭീഷണിസന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പോലീസിന് ഭീഷണിസന്ദേശം ലഭിച്ചത്. വർളിയിലെ ട്രാഫിക് പോലീസ് കൺട്രോൾ സെന്ററിലാണ് പാകിസ്താൻ ഫോൺനമ്പറിൽനിന്ന് സന്ദേശമെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇതേത്തുടർന്ന് നഗരത്തിൽ അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഭീഷണിസന്ദേശം നൽകിയയാളെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞമാസം മുംബൈയിലെ എട്ടു സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *