Your Image Description Your Image Description
Your Image Alt Text

 മുംബൈ ഗതാഗതത്തിന് പുതിയമുഖം നൽകി മുംബൈ തീരദേശപാതയുടെ ആദ്യഘട്ടം ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. മറൈൻഡ്രൈവ് മുതൽ വർളി വരെയുള്ള 10.58 കിലോമീറ്റർ ആദ്യഘട്ടപാതയാണ് ഗതാഗതത്തിനായി തുറക്കുന്നത്. ഇതോടെ മറൈൻഡ്രൈവിൽനിന്ന് വർളിവരെ വാഹനങ്ങൾക്കെത്താനുള്ള സമയം 45 മിനിറ്റിൽനിന്ന് പത്തുമിനിറ്റായി കുറയും. മറൈൻഡ്രൈവിൽനിന്ന് കാന്തിവ്‌ലി വരെയുള്ള 29.2 കിലോമീറ്റർ പാത പൂർത്തിയായാൽ നിലവിൽ രണ്ടുമണിക്കൂർ യാത്ര 40 മിനിറ്റായി ചുരുങ്ങും.

ഈ പാതയുടെ നിർമാണവും ചെലവും നിർവഹിക്കുന്നത് മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ്. മൊത്തം ചെലവ് 13,060 കോടിയാണ്. പാത പൂർത്തിയാകുന്നതോടെ ഓരോദിവസവും 1,30,000 വാഹനങ്ങൾ ഈ പാത ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *