Your Image Description Your Image Description
Your Image Alt Text

ആത്മീയതയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയാണ് അത്രിക്രമം നേരിട്ടത്. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് പിടിയിലായത്. യുവതിക്ക് രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഒരുമാസംനീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി ഐ സുമതി വ്യക്തമാക്കി. വിവിധ മേഖലകളിൽ കുഞ്ഞുമോൻ ആത്മീയ കച്ചവടത്തിന് മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് നിലവിൽ പരാതികൾ വരുന്നുണ്ട്. ഇത് സംബന്ധിച്ച പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, സി.വൈഎസ്പി എന്നിവരുടെ നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ഇടുക്കി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *