Your Image Description Your Image Description
Your Image Alt Text

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി നടത്തുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ (ഡബ്‌ള്യു.ഐ.എഫ്.എഫ്) സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലു മണിക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

നടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. മേളയുടെ ലോഗോ മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ ശ്രീമതി തെന്നലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *