Your Image Description Your Image Description
Your Image Alt Text

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗംകുട്ടാൻ കേന്ദ്രസർക്കാർ ഇടക്കാലബജറ്റിൽ പ്രഖ്യാപിച്ചത് 25,000 കോടി രൂപ. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് പൂർത്തിയായതോടെ വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് നീക്കം.

ബുള്ളറ്റ് ട്രെയിൻപദ്ധതിക്ക് 2023-24 ബജറ്റിൽ നീക്കിവെച്ചത് 18,592 കോടിയായിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും നടക്കുന്ന നിർമാണപ്രവർത്തനം പൂർത്തീകരിക്കാനാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയത്.

ഗുജറാത്ത്, ദാദർ ആൻഡ്‌ നാഗർഹവേലി, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പ്രധാനമന്ത്രി നരേന്ദ്രമോദി 2017-ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *