Your Image Description Your Image Description
Your Image Alt Text

നിയന്ത്രണരേഖയിലെ ഇന്ത്യൻ മേഖലയിൽ ആട്ടിടയന്മാരെ ചൈനപ്പട്ടാളം തടഞ്ഞ സംഭവത്തിൽ വിശദീകരണം തേടി കോൺഗ്രസ്. ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറി ജയറാം രമേഷ് മൂന്നുചോദ്യങ്ങളും മുന്നോട്ടുവെച്ചു.

2020 മേയിക്കുശേഷം എത്രതവണ ചൈനപ്പട്ടാളം ഇന്ത്യക്കാരായ ആട്ടിടയന്മാരെ കൈയേറ്റംചെയ്ത് തിരിച്ചുവിട്ടു?, സംഘർഷങ്ങളിൽ ഇടയന്മാർക്ക് പരിക്കോ നഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോ?, ആട്ടിടയന്മാരെ സംരക്ഷിക്കാൻ എന്തെങ്കിലും സംവിധാനമുണ്ടോ അതോ വീഡിയോവിൽ കണ്ടതുപോലെ ഐ.ടി.ബി.പി.യുടെ സംരക്ഷണം ഇല്ലാതെ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയാണോ? എന്നീ ചോദ്യങ്ങളാണ് രമേഷ് ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *