Your Image Description Your Image Description
Your Image Alt Text

വന്യജീവി ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി കേന്ദ്രസർക്കാർ. അഞ്ചുലക്ഷം രൂപയായിരുന്നത് 10 ലക്ഷമാക്കി. വനമേഖലയിലെ വന്യജീവിസഞ്ചാരത്തിനുള്ള ഇടനാഴികൾ കർശനമായി നിലനിർത്താനും പരിപാലിക്കാനും കേന്ദ്രസർക്കാർ നിർദേശം നൽകി.

ആന, കടുവ, കരടി തുടങ്ങിയ ജീവികളുടെ സഞ്ചാര ഇടനാഴികൾ സംസ്ഥാനങ്ങളിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായിട്ടുണ്ട്. ഇവ കൃത്യമായി തിരിച്ചറിഞ്ഞ് പരിപാലിക്കണം. മനുഷ്യരും വന്യജീവികളും നേരിട്ട് കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ കേന്ദ്രം ആവിഷ്കരിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് അധികൃതർ മുൻകൈയെടുത്ത് പിടികൂടി വാസസ്ഥലത്തേക്ക് തിരിച്ചുവിട്ട് അവിടെത്തന്നെ തുടരാനാവശ്യമായ നടപടികളൊരുക്കണം. കുടിവെള്ളം തേടിയാണ് കാട്ടാനകൾ ഉൾപ്പെടെ നാട്ടിലേക്കിറങ്ങുന്നത്. ഇതൊഴിവാക്കാൻ വനത്തിനകത്ത് നീർച്ചാലുകൾ നിലനിർത്താൻ നടപടി വേണം.

Leave a Reply

Your email address will not be published. Required fields are marked *