Your Image Description Your Image Description
Your Image Alt Text

ക്രിമിനൽ പശ്ചാത്തലമുള്ളവർ സ്ഥാനാർഥിയായാൽ അവർക്ക് കൈയാമം ചിഹ്നമായി നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയങ്ങളിൽ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

ഹർജി പിൻവലിക്കാൻ പരാതിക്കാരനായ സുധീറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതി ഇടപെടില്ലെന്നു വ്യക്തമാക്കിയതോടെ പരാതിക്കാരൻ ഹർജി പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *