Your Image Description Your Image Description
Your Image Alt Text

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡിലെ ബി.ജെ.പി. സർക്കാർ. സംസ്ഥാനത്തെ ആദിവാസിവിഭാഗങ്ങളെ ഒഴിവാക്കി നിയമം നടപ്പാക്കാനാണ് നീക്കം. ഉത്തരാഖണ്ഡ് മാതൃക പിന്തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിൽ ഏക സിവിൽകോഡ് ബി.ജെ.പി.യുടെ പ്രധാന പ്രചാരണവിഷയമാകുമെന്നുറപ്പായി.

നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഉത്തരാഖണ്ഡിലെ ബി.ജെ.പി. സർക്കാർ നിയോഗിച്ച ജസ്റ്റിസ് രഞ്ജനപ്രകാശ് ദേശായ് അധ്യക്ഷയായുള്ള വിദഗ്ധസമിതി വെള്ളിയാഴ്ച സർക്കാരിന് റിപ്പോർട്ട് കൈമാറി. പാരമ്പര്യ സ്വത്തുകൈമാറ്റത്തിൽ പെൺമക്കൾക്കും തുല്യാവകാശം എല്ലാമതങ്ങളും ഉറപ്പുവരുത്തണമെന്നതടക്കമുള്ള സുപ്രധാന നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ബഹുഭാര്യത്വം പൂർണമായും അവസാനിപ്പിക്കാനും വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാക്കാനും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *