Your Image Description Your Image Description
Your Image Alt Text

 കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരേ നിശിതവിമർശനം തുടർന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുപോലും നേടുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് മമത പരിഹസിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി.യെ നേരിടാനാണ് കോൺഗ്രസ് തയ്യാറാകേണ്ടത്. ബംഗാളിൽ ആറു ജില്ലകളിലൂടെ സഞ്ചരിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്ത് പറന്നിറങ്ങിയ ചില ദേശാടനപ്പക്ഷികളുടെ ഫോട്ടോയെടുപ്പു പരിപാടിയാണ് -മമത കുറ്റപ്പെടുത്തി. പശ്ചിമബംഗാളിന് കേന്ദ്രം അനുവദിക്കേണ്ട സാമ്പത്തികസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അവർ.

“ദേശീയതലത്തിൽ ബി.ജെ.പി. മുഖ്യപ്രതിപക്ഷമായ 300 സീറ്റിൽ മത്സരിക്കണമെന്ന് ഞാൻ കോൺഗ്രസിനോടു നിർദേശിച്ചു. പക്ഷേ, അവർ ചെവിക്കൊണ്ടില്ല. ഇപ്പോൾ, അവർ മുസ്‍ലിം വോട്ടർമാരെ ഇളക്കിവിടാൻ ബംഗാളിൽ എത്തിയിരിക്കുന്നു. 300 സീറ്റിൽ മത്സരിച്ചാൽത്തന്നെ അവർക്ക് 40 സീറ്റെങ്കിലും ലഭിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്.” -മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *