Your Image Description Your Image Description
Your Image Alt Text

കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ അനു എന്ന സൂരജിനെ(38)യാണ് പിടികൂടിയത്.വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയേറ്ററിന് കിഴക്ക് വശത്തെ വീട്ടിൽ കല്യാണത്തിനെത്തിയ കയ്പമംഗലം പള്ളിത്താനം സ്വദേശി മുഹമ്മദ് അസ്‌ലമിന്റെ കാമറയാണ് പ്രതി തട്ടിയെടുത്തത്. റോഡിൽ സുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ അനു 80000 രൂപ വിലവരുന്ന കാമറ പിടിച്ചുപറിച്ച് കടന്നു കളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *