Your Image Description Your Image Description
Your Image Alt Text

കൊച്ചി : ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച്, ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഉടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു. ക്രിസ്മസ് കഴിഞ്ഞയുടൻ ഒടിടി പ്രദർശനം ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്.

റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്ന ‘ഉടൽ’നെ സൈന പ്ലേയാണ് ഒടിടിയിലെത്തിക്കുന്നത്. ‌ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തെ തുടർന്നാണ് ഒടിടി റിലീസ് വൈകിയതെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. പ്രവീണും ബൈജു ഗോപാലനുമാണ് ‘ഉടൽ’ന്റെ സഹനിർമ്മാതാക്കൾ. എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. ഛായാഗ്രഹണം: മനോജ് പിള്ള, സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റിങ്: നിഷാദ് യൂസഫ്

Leave a Reply

Your email address will not be published. Required fields are marked *