Your Image Description Your Image Description

തിരുവനന്തപുരം: കേരള സര്‍വകലാശാല വിസി നിയമനത്തിന് നീക്കവുമായി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണര്‍ സര്‍വകലാശാല പ്രതിനിധിയെ ആവശ്യപ്പെട്ടു. അടിയന്തിരമായി പ്രതിനിധിയെ നല്‍കണമെന്നാണ് ഗവര്‍ണറുടെ കത്തില്‍ പറയുന്നത്. ഗവര്‍ണര്‍ ഡല്‍ഹിക്ക് പോകും മുന്‍പാണ് വിസിയ്ക്ക് കത്ത് നല്‍കിയത്.

സെനറ്റ് പുനസംഘടന, സുപ്രീംകോടതി വിധി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പുതിയ നീക്കം. എന്നാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സെര്‍ച്ച് കമ്മിറ്റി ഘടന മാറ്റുന്ന ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്. അതിനാല്‍ പ്രതിനിധിയെ നല്‍കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *