Your Image Description Your Image Description
Your Image Alt Text

സെഞ്ചുറിയന്‍:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുകയാണ്. ഒന്നാം ടെസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ് വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോഹ്ലി പോയത് ലണ്ടനിലേക്കെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ടീം മാനേജ്‌മെന്റിനെ അറിയിച്ച ശേഷമാണ് കോഹ്ലി ലണ്ടന്‍ സന്ദര്‍ശനം നടത്തിയത്. ഡിസംബര്‍ 15ന് ദക്ഷിണാഫ്രിക്കയിലെത്തിയ കോഹ്ലി 19ന് ലണ്ടനിലേക്ക് എത്തി. മൂന്ന്, നാല് ദിവസം ലണ്ടനില്‍ പരിശീലനം നടത്തി. വലിയ പദ്ധതികളുള്ള താരമാണ് വിരാട് കോഹ്ലി. ഇക്കാര്യങ്ങള്‍ ടീം മാനേജ്‌മെന്റിന് അറിയാവുന്നതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ഇത്തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയം സ്വപ്നം കാണുകയാണ്. ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ ഈ ദിവസങ്ങളിലാണ് വീണ്ടും ക്രിക്കറ്റിന്റെ ഭാഗമാകുന്നത്. ബാക്‌സിംഗ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *