Your Image Description Your Image Description
Your Image Alt Text

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സാംസ്‌കാരിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. ‘വർണ്ണ ചിറകുകൾ’ എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടത്തിയ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബഡ്‌സ് സ്കൂ‌ളുകളിലെ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി.

വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര സംഗീത സംവിധായകൻ ഷിബു പുലർകാഴ്ച്ച, നാടൻ പാട്ട് ഗായകൻ ഹരി കണ്ടംമുറി എന്നിവർ മുഖ്യ അതിഥികളായിരുന്നു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബബിത ദിലീപ് കുമാർ, എ.കെ മുരളീധരൻ, ആന്റണി കോട്ടക്കൽ, സി.എം രാജഗോപാൽ, സജ്‌ന സൈമൺ, നിത സ്റ്റാലിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.എസ് രതീഷ്, ലീന വിശ്വൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി.ഡി.ഒ എം.കെ ശശികല, സുനിത ബാലൻ, പ്രേംജി, വി.യു ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *