Your Image Description Your Image Description

 

കുന്നംകുളം നഗരസഭയിലെ 32-ാം വാർഡിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എ.സി മൊയ്തീൻ എംഎൽഎ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ – ഉപഭോക്തൃകാര്യവകുപ്പ് റേഷൻ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ സ്റ്റോർ. റേഷൻ സാധനങ്ങൾ മാത്രം നൽകിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സർക്കാർ ആവിഷ്കരിച്ചത്. അഞ്ഞൂർ റേഷൻ കട പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. അസി. സപ്ലൈ ഓഫീസർ കെ.എൻ സതീഷ്, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *