Your Image Description Your Image Description
Your Image Alt Text
ജവഹർലാൽ നെഹ്റു മൈതാനിയിൽ നൃത്ത വിസ്മയം തീർത്ത് നർത്തകിയും നടിയുമായ ആശാ ശരത്തും സംഘവും. കലൂരിൽ നടക്കുന്ന ദേശിയ സരസ് മേളയുടെ മൂന്നാംദിനത്തിലാണ് ‘ആശ നടനം’ എന്ന പേരിൽ നൃത്തപരിപാടി അരങ്ങേറിയത്. വിഘ്‌നേശ്വര സ്തുതിയിൽ തുടങ്ങിയ നൃത്തശില്പം ആരംഭം മുതൽ തന്നെ കാണികൾക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.
മൂകാംബിക ദേവി സ്തുതിയുമായെത്തിയ ആശ ശരത്തിന്റെ മകളും നർത്തകിയുമായ ഉത്തര ശരത്തും കാണികൾക്ക് അവിസ്മരണീയ നൃത്തരൂപങ്ങൾ കാഴ്ചവെച്ചു. നൃത്തത്തിലൂടെ കഥകൾ പറയുന്ന ‘ആശ നടനം’ അസ്വാദകർക്ക് മറ്റൊരു അനുഭവമായിരുന്നു. രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിപാടി കാണാൻ നിരവധിപേരാണ് സരസ് വേദിയിലേക്ക് ഒഴുകിയെത്തിയത്.
അങ്കമാലി ബ്ലോക്കിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ പരിപാടി കുടുംബശ്രീ കലാസരസും ഇന്ന് ഉച്ചയ്ക്കു ശേഷം വേദിയിൽ അരങ്ങേറിയിരുന്നു. ദേശിയ സരസ് മേളയുടെ വേദി ധന്യമാക്കി നിരവധി കലാ പ്രതിഭകളുടെ പരിപാടികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. 2024 ജനുവരി ഒന്നിന് സരസ്മേള സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *