Your Image Description Your Image Description
Your Image Alt Text

റിയാ​ദ്: കുവൈറ്റിന്റെ പുതിയ അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. അമീറായി അധികാരമേറ്റതിന് ശേഷമുളള ആദ്യ ഔദ്യോ​ഗിക സന്ദർശനമാണിത്. ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആദ്യത്തെ വിദേശ സന്ദർശനം കൂടിയാണിത്.

എർഖ കൊട്ടാരത്തിൽ സൽമാൻ രാജാവ് അമീറിനെ സ്വീകരിച്ചു. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സംയുക്ത സഹകരണവുമാണ് സന്ദർശനം ലക്ഷ്യം വെക്കുന്നത്. പ്രാദേശികവും അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കുവൈറ്റ് അമീറിന് ഓർഡർ ഓഫ് കിംഗ് അബ്ദുൽ അസീസ് എന്ന ബഹുമതി നൽകി ആദരിച്ചു.

സൗദി-കുവൈത്ത് ബന്ധങ്ങൾക്ക് 130 വർഷത്തിലേറെ പഴക്കമുണ്ട്​​. സാഹോദര്യത്തിലും ഐക്യത്തിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വേറിട്ടുനിൽക്കുന്നു. ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹിൻ്റെ മരണത്തെത്തുടർന്ന് ഡിസംബറിലാണ് ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈറ്റ് അമീറാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *