Your Image Description Your Image Description

 

സംഗീതാധ്യാപകനും എളംകുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ എളംകുന്നപ്പുഴ സ്വദേശി കെ.കെ.ഉണ്ണിക്കൃഷ്ണനെ (61) സംഗീതം പഠിക്കാനെത്തിയ 26കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വളപ്പിൽ സംഗീത വിദ്യാലയം നടത്തുന്ന ഉണ്ണികൃഷ്ണൻ അവിടെ സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ജനുവരി 27നായിരുന്നു സംഭവം. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.1995ൽ അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായും 2015ൽ കോൺഗ്രസ് വിമതനായും മത്സരിച്ച് വിജയിച്ച ഉണ്ണികൃഷ്ണൻ 2017ൽ കോൺഗ്രസ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡൻ്റായതോടെ കോൺഗ്രസിൽ തിരിച്ചെത്തി

Leave a Reply

Your email address will not be published. Required fields are marked *