Your Image Description Your Image Description

ബാറിലുണ്ടായ വെടിവയ്പിൽ മാനേജർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് ആലത്തൂർ കാവശ്ശേരിയിലെ ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറുമാസം മുമ്പ് തുറന്ന ബാറിലാണ് അക്രമസംഭവം നടന്നത്. ബാറിലെത്തിയ ഒരു കൂട്ടം ആളുകളും മാനേജരും തമ്മിലുള്ള വാക്ക് തർക്കം വെടിവയ്പിൽ കലാശിച്ചു. ബാറിൻ്റെ മോശം സേവനത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാർ മാനേജർ രഘുനന്ദന് ഗുരുതരമായി പരിക്കേറ്റു.

എയർ പിസ്റ്റൾ ഉപയോഗിച്ച് അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അക്രമികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. രഘുനന്ദന് പുറകിലാണ് വെടിയേറ്റത്. ഇയാൾ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *