Your Image Description Your Image Description
Your Image Alt Text

ചെന്നൈ: ഹിന്ദിക്കെതിരായ ഡി.എം.കെ എം.പി ദയാനിധിമാരന്റെ പരാമർശത്തെ രാഷ്ട്രീയായുധമാക്കി ബി.ജെ.പി. ഹിന്ദി സംസാരിക്കുന്ന യു.പിയിൽ നിന്നും ബിഹാറിൽ നിന്നുമെത്തിയ ആളുകൾ തമിഴ്നാട്ടിൽ കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്യുകയോ കക്കൂസ് കഴുകുക​യോയാണ് ചെയ്യുന്നതെന്നായിരുന്നു ദയാനിധിമാരന്റെ പരാമർശം.

ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾക്കും ഇംഗ്ലീഷ് പഠിച്ചവർക്കും ലഭിക്കുന്ന ജോലികളെ കുറിച്ച് പറയുമ്പോഴാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ദയാനിധിമാരന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇതിനെ രാഷ്ട്രീയായുധമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പിയും രംഗത്തെത്തി. ഡി.എം.കെ നേതാവിന്റെ പ്രസ്താവനക്കെതിരെ ഇൻഡ്യ സഖ്യത്തിലെ മറ്റ് നേതാക്കൾ പ്രതികരിക്കാത്തതെന്താണെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു.

യു.പിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ഇൻഡ്യ സഖ്യനേതാക്കൾ വിഷയത്തിൽ പ്രതികരിക്കാത്തതെന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രാജ്യത്തെ ജനങ്ങളെ ജാതി, ഭാഷ, മതം എന്നിവയുടെ പേരിൽ വിഘടിപ്പിക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ ശ്രമമെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. നിതീഷ് കുമാർ, തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, കോൺഗ്രസ്, അഖിലേഷ് യാദവ് എന്നിവർ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്നും ബി.ജെ.പി നേതാവ് ചോദിച്ചു.

Show Full Article

Leave a Reply

Your email address will not be published. Required fields are marked *