Your Image Description Your Image Description
Your Image Alt Text

ശ്രീനഗർ: ജമ്മു കശ്മീരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു. റിട്ട. എസ്‌.എസ്‌.പി മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. ബാരാമുള്ള ജില്ലയിലെ ഒരു പള്ളിയിൽ നമസ്കാരത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് കശ്മീർ പൊലീസ് പറയുന്നു. സംഭവത്തെത്തുടർന്ന് പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.

രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയിൽ ഭീകരരെ പിടികൂടാനുള്ള തിരച്ചിൽ നടക്കുന്നതിനാൽ പൂഞ്ച് ജില്ലയിലെ ബഫ്ലിയാസ് മേഖലയിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, ശ്രീനഗറിലെ ഈദ്ഗാഹ് മസ്ജിദിന് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ സംസ്ഥാന പൊലീസിലെ ഒരു ഇൻസ്പെക്ടർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി താഴ്‌വരയിൽ പൊലീസുകാർക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. ആക്രമണത്തെ തുടർന്ന് പുൽവാമയിലും ജമ്മു കശ്മീരിലെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേന വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *