Your Image Description Your Image Description
Your Image Alt Text

അ​മ്മാ​ൻ: ജോ​ർ​ദാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 സൈ​നി​ക​ർ​ക്കുപരിക്കേറ്റിട്ടുണ്ടെന്ന് യു​എ​സ് സൈ​നി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.  ഹ​മാ​സ് ഇ​സ്ര​യേ​ൽ യു​ദ്ധം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ഈ ​മേ​ഖ​ല​യി​ൽ യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഇ​റാ​ഖി​ലും സി​റി​യ​യി​ലു​മു​ള്ള യു​എ​സ് സൈ​നി​ക​രെ ഉ​ന്ന​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

സി​റി​യ​യി​ലും, ഇ​റാ​ഖി​ലും ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും കൃ​ത്യ​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *