Your Image Description Your Image Description
Your Image Alt Text

സ്വന്തമായി വികസിപ്പിച്ച മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ. രാജ്യം തന്നെ നിർമിച്ച സിമോർഗ് റോക്കറ്റ് ഉപയോഗിച്ചാണ് 32 കിലോ ഭാരമുള്ള മഹ്ദയും 10 കിലോയിൽ താഴെയുള്ള കയ്ഹാൻ-2, ഹാതിഫ്-1 എന്നിവയും ബഹിരാകാശത്തെത്തിച്ചത്. 450 കിലോമീറ്റർ ഉയരത്തിലാകും ഇവയുടെ സ്ഥാനം.

ഇറാൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ച മഹ്ദ ഉപഗ്രഹം സിമോർഗ് റോക്കറ്റിന്റെ കാര്യക്ഷമതകൂടി പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മുമ്പും സിമോർഗ് ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിച്ചിരുന്നെങ്കിലും പാതിവഴിയിൽ പരാജയമായിരുന്നു. ഇറാനിലെ സിംനാൻ പ്രവിശ്യയിലെ ഇമാം ഖുമൈനി ബഹിരാകാശ നിലയത്തിൽനിന്നാണ് ഉപഗ്രഹങ്ങൾ കുതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *