Your Image Description Your Image Description
Your Image Alt Text

കടൽമത്സ്യങ്ങളിലെ ആദ്യത്തെ സമ്പൂർണ വംശനാശം സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. . തിരണ്ടി മത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജാവാ സ്റ്റിങ്റേ (Java stingaree) ആണ്‌ വംശനാശത്തിനിരയായത്‌. യൂറോലോഫസ് ജവാനിക്കസ് (Urolophus Javanicus) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന മത്സ്യമാണിത്‌.

1862ൽ ആണ് ഈ മത്സ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പക്ഷേ, അതും ജീവനുള്ള നിലയിലായിരുന്നില്ല. ജക്കാർത്തയിലെ ഒരു മത്സ്യച്ചന്തയിൽനിന്ന്‌ എഡ്വേർഡ് വോൺ മാർട്ടെൻസ് എന്ന ജർമൻ ജീവശാസ്ത്രജ്ഞനാണ് ഇതിനെ ലഭിച്ചത്. അതിനുശേഷം ലോകത്തൊരിടത്തുനിന്നും ഇതിനെ കണ്ടുകിട്ടിയില്ല എന്നതും പ്രത്യേകമായി പറയണം. ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല. ഇതിനെ തുടർന്നാണ്‌ ജാവാ സ്റ്റിങ്റേ സമ്പൂർണ വംശനാശത്തിന് വിധേയമായതായി പ്രഖ്യാപിച്ചത്‌. ഓസ്ട്രേലിയയിലെ ചാൾസ് ഡാർവിൻ സർവകലാശാലയിലെ ഗവേഷകരാണ് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയത്.

ലോക പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎൻ, 2023 ഡിസംബറിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക റെഡ്‌ ഡാറ്റാ ബുക്കിന്റെ പുതുക്കിയ പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ജാവാ സ്റ്റിങ്റേ ജീവലോകത്തിന് എന്നന്നേയ്ക്കുമായി നഷ്ടമായ വിവരം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *