Your Image Description Your Image Description
Your Image Alt Text

 

നാഗർകോവിലിലെ ഡോക്ടറുടെ വസതിയിൽ നിന്ന് 90 പവൻ സ്വർണവും പണവും കവർന്ന മലയാളിയെ പഞ്ചാബിൽ നിന്ന് പൊലീസ് പിടികൂടി. വിവിധ കേസുകളിൽ ഉൾപ്പെട്ട ബാലരാമപുരം സ്വദേശി ആദിത്ത് ഗോപൻ (30) ആണ് അറസ്റ്റിലായത്. തിരുനെൽവേലി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. കലൈകുമാറിൻ്റെ നാഗർകോവിലിലെ വസതിയിൽ ജനുവരി ഏഴിനാണ് മോഷണം നടന്നത്.

ജില്ലാ പോലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിന് പ്രത്യേക സേനയെ നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബിൽ നിന്നുള്ള ആദിത് ഗോപനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 90 പവൻ സ്വർണവും പണവും കണ്ടെടുത്തു. ആദിത് ഗോപൻ്റെ ഭാര്യ പഞ്ചാബിയാണ്. ഓഹരിവിപണിയിൽ ആദിത്തിന് വൻ നഷ്ടം നേരിട്ടതിനെ തുടർന്നാണ് കവർച്ച നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കന്യാകുമാരി ജില്ലയിൽ നടന്ന മറ്റ് മോഷണക്കേസുകളിലും ആദിത്ത് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *